ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സർക്കാർ പുതുതായി കൈക്കൊള്ളാൻ പോകുന്ന തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ. ഈ അവസരത്തിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ വിദ്യാഭ്യാസമേഖലയിലും തൊഴിൽമേഖലയിലും ഏർപ്പെടുത്തിയിരിക്കുന്ന സംവരണം പൂർണ്ണമായും നീക്കംചെയ്യുന്നു എന്ന വാദം പ്രചരിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിൽ പറയുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സംവരണം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട തീരുമാനം രണ്ടാം ആദിത്യനാഥ് സർക്കാർ എടുത്തത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ ഇല്ല. സംവരണ വിഷയവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്ന് അവസാനമായി വന്ന റിപ്പോർട്ടുകൾ യോഗി സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗത്തിനായി 10% സംവരണം ഏർപ്പെടുത്താനെടുത്ത തീരുമാനവുമായി ബന്ധപ്പെട്ടവയാണ്.
ഇന്ത്യയിലെ ഏറ്റവും ജനവാസമുള്ള സംസ്ഥാനത്തിലെ സർക്കാർ ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്താൽ തീർച്ചയായും അത് വാർത്തകളിൽ ഇടം പിടിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമറിപ്പോർട്ടുകൾ ഒന്നുംതന്നെ കണ്ടെത്താനായില്ല. ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെൻറ് ആൻഡ് പ്രമോഷൻ ബോർഡിൻറെ വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചു. ഇതിലെ അറിയിപ്പുകളുടെ വിഭാഗത്തിൽ പുതിയ സർക്കാർ അധികാരമേറ്റശേഷം യാതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. സംവരണവിഷയത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്തെങ്കിലും ഉണ്ടായാൽ സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിവരങ്ങൾ നൽകുന്ന ഈ വെബ്സൈറ്റിൽ തീർച്ചയായും അത് പ്രസിദ്ധീകരിക്കേണ്ടതാണ്. ഇത്തരത്തിൽ യാതൊന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ജാതി അടിസ്ഥാനത്തിലുള്ള സംവരണം പൂർണ്ണമായും നീക്കംചെയ്യാനുള്ള നീക്കം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്.