പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസുമായി ബന്ധപ്പെട്ട് വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് വലയിൽ കുടുക്കിയത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന് ലൈംഗിക അതിക്രമം കാണിച്ചത്.
പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെറും 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം നടത്തിയത്.