വീണ്ടും ഒരു പുതിയ പുലിവാലു പിടിച്ചിരിക്കുകയാണ് നമ്മുടെ ജനപ്രിയ പേടിഎം പേയ്മെന്റ് ബാങ്ക്. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്മെന്റ് ബാങ്കിനോട് പുതിയ ഉപയോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ഉടന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിന്നു. പേയ്മെന്റ് ബാങ്ക് ചൈനീസ് സ്ഥാപനങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നതായി ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിനെ തുടർന്നാണിത്.
ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പേറ്റിഎം പേയ്മെന്റ് ബാങ്കില്‍ പരോക്ഷമായ ഇടപാടുകളുണ്ടോ എന്നു സംശയം ഉണ്ട്. ചൈനയുമായി പങ്കിട്ട ഡാറ്റ ഏത് തരത്തിലുള്ളത് ആണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പേയ്മെന്റ് കമ്പനികളും ഇടപാടിന്റെ ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍ മാത്രമായി സംഭരിച്ചിരിക്കണം.
പേടിഎം പേയ്മെന്റ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഇത് മറ്റൊരു തരത്തിലാണ്. ഈ ഡേറ്റ രാജ്യത്തെ പുറത്തുള്ള സേര്‍വറുകളിലാണോ സേവ് ചെയ്തിരിക്കുന്നതെന്ന കിംവദന്തിയാണ് ഇപ്പോൾ പ്രചരിച്ചിരിക്കുന്നത്.