കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി എടുത്തിരിക്കുന്നത്. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി ലഭിക്കില്ലെന്ന് ചൂണ്ടികാട്ടി ആയിരുന്നു ഈ നടപടി . കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിയിൽ അറിയിച്ചിരുന്നു. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജഡ്ജിയുടെ സിപിഎം ബന്ധം തെളിയിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പകർപ്പും ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.