യുക്രൈന്‍-റഷ്യ സംഘര്‍ഷം ഇപ്പോഴു തുടരുകയാണ്. ഒപ്പം സംഘര്‍ഷത്തിന്റേതെന്ന പേരില്‍ വരുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം സജീവമാണ്. ‘ഉക്രെയ്ന്‍: കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടു തവണ യുക്രെയ്നു മുകളില്‍ ആകാശത്ത് തിളങ്ങുന്ന കുരിശ് പ്രത്യക്ഷപ്പെട്ടു! ‘ എന്നു തുടങ്ങുന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത ചിത്രമാണ്.
പോസ്റ്റില്‍ പറയുന്നത് യുക്രൈനിലെ കീവിലുള്ള ക്രിസ്തീയ ദേവാലയമായ സെന്റ് മൈക്കിള്‍സ് ഗോള്‍ഡന്‍ ഡോം ഭദ്രാസനത്തിനു സമീപം ആകാശത്ത് വിശുദ്ധ കുരിശ് രൂപം കാണപ്പെട്ടു എന്നാണ്. ചിത്രത്തിലുള്ളത് കീവിലെ സെന്റ് മൈക്കിള്‍സ് ഗോള്‍ഡന്‍ ഡോം ഭദ്രാസനം തന്നെയാണ്. എന്നാല്‍ അടുത്തിടെ ഇത്തരത്തില്‍ ഒരു സംഭവം നടന്നോ എന്ന കാര്യം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോൾ സമാന പശ്ചാത്തലത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും കണാനായി. എന്നാൽ അവയിലൊന്നും ഇത്തരമൊരു കുരിശ് കാണാൻ കഴിയുന്നില്ല. പല ചാനല്‍ പരിശോധിച്ചപ്പോഴും ഇത്തരമൊരു കുരിശ് കാണാനാകുന്നില്ല. പോസ്റ്റ് പ്രചരിച്ച മാര്‍ച്ച് ആദ്യ വാരങ്ങളിലെ റിപ്പോര്‍ട്ടുകൾ പരിശോദിച്ചപ്പോഴും ഇത്തരമൊരു വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഇതൊരു വ്യാജ ചിത്രമാണെന്ന് വ്യക്താമാണ്.