പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ ഗ്യാലക്‌സി എ53 5ജി, ഗ്യാലക്‌സി എ33 5ജി എന്നീ രണ്ട് ഗ്യാലക്സി എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സാംസങ് ഗാലക്സി എം53 അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. സാംസങ്ങ് മാര്‍ച്ച് 17 ന് ഒരു ലോഞ്ച് ഇവന്റ് പ്രഖ്യാപിച്ചിട്ടുണ്ട്, അതില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ സാധ്യത ഉണ്ട്, ഗ്യാലക്സി എം 52 പിന്‍ഗാമി അവയിൽ ഒന്നാണ്.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഗ്യാലക്സി എം 53-ന്റെ സവിശേഷതകളും വിലകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്മാര്‍ട്ട്ഫോണിന് അല്‍പ്പം ഉയര്‍ന്ന വില നല്‍കാനാണ് സാധ്യത. എം52 -ന് നിലവില്‍ അടിസ്ഥാന മോഡലിന് 24,999 രൂപയിലാണ് തുടങ്ങുന്നത് .
ഒരു പ്രമുഖ യുട്യൂബ് ചാനലായ ദി പിക്‌സലില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ ചോര്‍ച്ച പ്രകാരം, എം53 ന്റെ വില 450-480 ഡോളറായിരിക്കും, ഇത് ഏകദേശം 34,500 രൂപയ്ക്കും 37,000 രൂപയ്ക്കും ഇടയിലാണ്. 6ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള അടിസ്ഥാന മോഡലിന് 24,999 രൂപയും ടോപ്പ് എന്‍ഡ് മോഡലായ 8 ജിബി റാം + 128 ജിബി സ്റ്റോറേജും 26,999 രൂപയിലുമാണ് ഗ്യാലക്സി എം52 രണ്ട് വേരിയന്റുകളില്‍ മോഡലുകൾ വരുന്നത്.