കെ റെയിൽ പദ്ധതിക്കായി കല്ലിടാൻ മതിലുചാടി കടന്നെത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാർ നായ്ക്കളെ അഴിച്ചുവിട്ട് ഓടിച്ചു വിട്ടു. മുരിക്കുംപുഴയിലാണ് നാട്ടുകാരുടെ വൻ പ്രക്ഷോഭത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിന്തിരിയേണ്ടി വന്നത്. ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ മതിലുചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ അടുത്തുള്ള വീട്ടുടമസ്ഥൻ വളർത്തുനായ്ക്കളെ തുറന്നുവിടുകയായിരുന്നു. ഇതോടെ കല്ലിടലിൽ നിന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരിന്നു.
കല്ലിടാണ് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന കോട്ടേജിൽ ബിബിന ലോറൻസി (69) ന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഗേറ്റിൽ സ്ത്രീകൾ അധികൃതരെ തടഞ്ഞത്. ഇത് ഇപ്പോൾ രണ്ടാം തവണയാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് ബിബിന പറയുന്നു.