തിരുവനന്തപുരം: എച്ച് എൽ എൽ ലേലത്തിൽ കേരളം പങ്കെടുക്കും, കെഎസ്ഐഡിസി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപത്രം നൽകി. കേരളത്തിലുള്ള എച്എൽഎൽ ആസ്തികൾക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. നേരത്തെ കേരളത്തിന് കമ്പനിക്ക് വേണ്ടിയുള്ള ലേലത്തൽ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തിൽ പങ്കെടുക്കുന്നത്.
പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്‌എല്‍എല്‍ വില്‍ക്കുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്ബനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിര്‍പ്പറിയിച്ചിരുന്നു. സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
രാജ്യത്ത് ലൈഫ്‌കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസര്‍ക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 5375 കോടി രൂപയായിരുന്നു കമ്ബനിയുടെ ടേണ്‍ ഓവര്‍. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ 500 കോടി രൂപയാണ് കമ്ബനിയുടെ ലാഭം. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്ബനിയാണിത്.
കമ്ബനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിര്‍പ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തില്‍ പങ്കെടുത്ത് കമ്ബനി ഏറ്റെടുക്കാന്‍ കേരളം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്.എല്‍.എല്ലിന്‍റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.