തിരുവനന്തപുരം: കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത മറുപടി നൽകി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി വ്യക്തമാക്കി. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ അത് ഇത്രമാത്രം ഗുണംചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഇപ്പോള്‍ പ്രതിപക്ഷ നിര തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളയുകയും ചെയ്തു.