തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യത ഉണ്ട്. ആയതിനാൽ പൊതുജനങ്ങൾ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.