കാസർകോട്: കാസർഗോഡ് ജില്ലാ പിഎസ് സി ഓഫീസിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ സുനിൽകുമാർ ടി വി (51) കുഴഞ്ഞുവീണ് മരിച്ച നിലയിൽ. രാവിലെ ഷട്ടിൽ കളിച്ച് തിരികെ വീട്ടിൽ എത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്.നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാസർഗോഡ്, കണ്ണൂർ ജില്ലാ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്. കളിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ അധ്യാപികയായ സിജിമോളാണ് ഭാര്യ. വിദ്യർഥികളായ ധീരജ് ,നീരജ് എന്നിവരും 3 വയസുള്ള മകനും മക്കളാണ്. സംസ്‌കാരം ഉച്ചക്ക് നീലേശ്വരം ചായ്യോത്തുള്ള പൊതുശ്‌മശാനത്തിൽ വച്ച് നടക്കും .