കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പീഡനക്കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്‍റെ തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള പള്ളിവാസല്‍ ആനവിരട്ടി എസ്റ്റേറ്റുകളിലും തെരച്ചില്‍ നടത്തി വരുന്നുണ്ട്.
കേസെ ഒന്നാം പ്രതിയും നമ്പർ 18 ഹോട്ടലുടമയുമായ റോയ് വയലാട്ടിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്.