തിരുവനന്തപുരം: തിരുവനന്തപുരത്ത് മടവൂര്‍പാറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി.
മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സാഹസികമായി ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്. സന്തോഷ് എന്നയാളാണ് കുടുങ്ങിയത്. മടവൂർ സ്വദേശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
സംഭവമറിഞ്ഞ് അഗ്നി രക്ഷാ സേന എത്തുമ്പോൾ സന്തോഷിന്റെ തോളിനൊപ്പം മണ്ണ് മൂടി അകപ്പെട്ട് കിടക്കുകയായിരുന്നു. പിന്നാലെ ട്രൈപോഡിന്റയും റോപിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്തോടെ ഉദ്യോഗസ്ഥർ കിണറ്റിനുള്ളിൽ ഇറങ്ങി. മണ്‍വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നിട്ടും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാതെ സന്തോഷിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ ആരോഗ്യനില തൃപ്തികരമാണ്.