ഇടുക്കി: ഇടുക്കി മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി മരിച്ചു. കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് (59) മരിച്ചത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിന് മാങ്കുളത്തെത്തിയത് . കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു .

















