മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ചുറ്റികയുമായി നിന്ന് ചിലര്‍ അത് തകര്‍ക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരി ഓയില്‍ ഒഴിച്ച് വൃത്തിഹീനമാക്കിയ പ്രതിമയുടെ തല ഭാഗത്ത് അടിക്കാന്‍ ഓങ്ങി നില്‍ക്കുന്നയാളും, കയര്‍ ഉപയോഗിച്ച് മറിച്ചിടാന്‍ ശ്രമിക്കുന്ന മറ്റൊരാളെയും ചിത്രത്തില്‍ കാണാം. പ്രതിമ നശിപ്പിക്കുന്ന രംഗങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാനാകും. ഇത് ത്രിപുരയില്‍ നിന്നുള്ള ദൃശ്യങ്ങളെന്നാണ് പോസ്റ്റില്‍ പറയുന്നത്. ‘2008ല്‍ സിപിഎം ത്രിപുരയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കുക ആയിരുന്നു… ഇന്ന് അവിടെ കമ്മ്യൂണിസ്റ്റിന്റെ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്നതാണ് കാലം നല്‍കിയ തിരിച്ചടി….’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം ത്രിപുരയില്‍ നിന്നുള്ളതല്ല. ആന്ധ്രപ്രദേശിലെ അനന്ദപുരില്‍ നിന്നുള്ള ചിത്രമാണിത്.
ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് സമാനമായ ചിത്രം നിരവധി വെബ്‌സൈറ്റുകളില്‍ കാണാനായത്. ഇതില്‍ നിന്ന് ചിത്രം ത്രിപുരയിലേതല്ലെന്നും ആന്ധ്രപ്രദേശിലേതാണെന്നും മനസിലായി. 2018 മുതല്‍ ഈ ചിത്രം ത്രിപുരയിലേതാണെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെലങ്കാന രൂപീകരണ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഐക്യആന്ധ്രപ്രദേശ് പ്രവര്‍ത്തകരില്‍ ചിലരാണ് രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതെന്നാണ് വാർത്തകളിൽ പറയുന്നത്. തെലങ്കാന രൂപീകരണത്തില്‍ ആഹ്ലാദം രേഖപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലഭിഷേകം ചെയ്യുന്ന ചിത്രവും കണ്ടു. 2013 ഓഗസ്റ്റ് രണ്ടിനുള്ള പത്ര റിപ്പോർട്ടുകളിൽ നിന്നും തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ നിന്നുള്ള ചിത്രമാണിതെന്ന് വ്യക്തമായി. എന്നാൽ 2018 മാര്‍ച്ച് മാസത്തിലായിരുന്നു ഈ ചിത്രം ത്രിപുരയുടെ പേരില്‍ ആദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്ന് ത്രിപുരയിലെ ബെലോണിയയില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്ന ചിത്രം പ്രചരിച്ചത്. എന്തായാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ചിത്രം ത്രിപുരയിലേതല്ലെന്ന് വ്യക്തമായി.