കൊല്ലം: പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത്. ജനപ്രിതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഗണേഷിൽ നിന്ന് ഉണ്ടായത്. അലവലാതിയെന്ന് വിളിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം.
എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കളുടെ വാർത്താക്കുറിപ്പിറക്കി. ആയുർവേദ ഡോക്ടർമാരുടെ സംഘടന നേതാക്കളെ കഴിഞ്ഞ ദിവസമാണ് മുൻ മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചത്.