തിരുവനന്തപുരം: കല്ലറ പാങ്ങോട് തച്ചോണത്ത് വാക്കുതർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ. ഇലക്ട്രീഷ്യനായ റഹീമിനാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് റഹീമിന് വെടിയേൽക്കുന്നത്. സമീപത്ത് വർക്‌ഷോപ്പ് നടത്തുന്ന വിനീത് ആണ് റഹീമിനെ വെടിവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
















