എറണാകുളം കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കികൊലപ്പെടുത്തിയ കേസിൽ ബാല നീതി നിയമപ്രകാരം പിടിയിലായ അച്ഛനെയും അമ്മൂമ്മയെയും ഇന്ന് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. കൊലപാതകം നടത്തിയ ജോൺ ബിനോയ് ഡിക്രൂസിനു ഒപ്പം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി പ്രതികൾക്ക് വേണ്ടി നാളെ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ബീമാപ്പള്ളിയിൽ നിന്നാണ് സിപ്സിയെ കസ്റ്റഡിയിൽ എടുത്തത്. രാത്രിയോടെ ഇവരെ കൊച്ചി പൊലീസിന് കൈമാറി. ഇന്നലെ രാത്രി അങ്കമാലിയിൽ നിന്നാണ് അച്ഛൻ സജീവനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ നിന്നാണ് കുട്ടിയുടെ പിതാവായ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.