തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പു നൽകുന്ന മുന്നറിയിപ്പ്. ഇവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വേനൽ ശക്തമാവുന്നതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തവണ ചൂടു കൂടുന്നതു നേരത്തെതയാണെന്നാണ് റിപ്പോർട്ടുകൾ.
കോഴിക്കോട് നഗരത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യൽസ് ചൂടാണ്. മുൻ വർഷങ്ങളിൽ ഈ ദിവസങ്ങളിൽര ഇത് 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു