കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്ന ചിത്രം വ്യാജം

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി പുതിയ മന്ത്രിസഭകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആളുകൾ. ബിജെപി വന്‍ നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പാണിത്. അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി തന്നെ. എന്നാല്‍ ഗോവയിലെ സര്‍ക്കാര്‍ രൂപീകരണം തുലാസിലാണ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവാണ് ബിജെപിക്ക് ഗോവയിലുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നേട്ടത്തോടെ ബിജെപിക്ക് 20 സീറ്റുകള്‍ നേടാനായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്, തൃണമൂല്‍, സ്വതന്ത്രര്‍ എന്നിവര്‍ക്കെല്ലാം കൂടി 20 സീറ്റുകളും എന്ന സ്ഥിതിയാണിവിടെ. അതിനാല്‍ ബിജെപി മറ്റുള്ള എംഎല്‍എമാരെ സ്വാധീനിച്ച് ഭരണം പിടിക്കുമെന്നാണ് പ്രചാരണം. ഇതു മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി എന്നു പറഞ്ഞ് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രര്തികുന്നുണ്ട്. 

‘ഗള്‍ഫില്‍ പോകുന്നതല്ല ഗോവയിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥികള്‍ റിസോര്‍ട്ടിലേക്ക് പോകുന്നതാണ്..’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്ന ചിത്രം തന്നെയാണിത്. എന്നാല്‍ ഇത് ഗോവയിൽ നിന്നുള്ള ചിത്രമല്ല. ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോള്‍ ഇത് 2020ലേതാണെന്ന് മനസിലായി.  ഗുജറാത്തില്‍ നിന്നുള്ള ചിത്രമാണിത്. പല മാധ്യമങ്ങളും ഈ ചിത്രം വാർത്തയിൽ നൽികിയിട്ടുണ്ട്. നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ 65 എംഎല്‍എമാരെ രാജസ്ഥാനിലെ മൂന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിയെന്നാണ് വാര്‍ത്ത. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ ഇത്തരത്തില്‍ പോകുന്നത് ഒഴിവാക്കാനാണ് ഗുജറാത്ത് കോണ്‍ഗ്രസിന് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടിവന്നത്. ഈ സംഭവം അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

12 എംഎല്‍എമാരാണ് നിലവിൽ കോണ്‍ഗ്രസിനുള്ളത്. രണ്ടുപേര്‍ ത്രിണമൂല്‍ കോണ്‍ഗ്രസിനും നാല് സ്വതന്ത്രരുമാണ് വിജയിച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം മതിയെന്നിരിക്കെ ബിജെപി മറ്റ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണ് പ്രചാരണം. ‘റിസോര്‍ട്ട് രാഷ്ട്രീയം’ എന്ന ആക്ഷേപം കോണ്‍ഗ്രസ് ഏറെ കേള്‍ക്കുന്നുണ്ട്. ഇത്തവണയും ഗോവയിലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിത് പിറന്നാളാഘോഷമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല. 

Tags: Fake News

Latest News