കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം. ലോറിക്കുള്ളിലെ ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.തിരുവനന്തപുരം പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയിൽ കുടുങ്ങി കിടക്കുന്നത് . ഇന്നലെ രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെളിച്ചത്തിന്റെ അഭാവം മൂലം വളരെ ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിനായി എത്തി.
13 ടൺ ഭാരമുള്ള ലോറിയാണ് മറിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട്‍ ക്രയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താന് തീരുമാനം. 30 ടണിന്റെ രണ്ട് ക്രയിനുകളാണ് കൊണ്ടുവരിക.
ലോറിക്കുളിൽ ഡ്രൈവർ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു .