പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ റിയല്‍മി ഇന്ത്യയില്‍ രണ്ട് പുതിയ 5ജി ഫോണുകള്‍ അവതരിപ്പിച്ചു. റിയല്‍മി 9 5ജി എസ്ഇ , റിയല്‍മി 9 5ജി വ്യത്യസ്ത ചിപ്സെറ്റുകള്‍ നല്‍കുന്ന രണ്ട് പുതിയ നമ്പര്‍-സീരീസ് ഫോണുകളും ഫാസ്റ്റ് ചാര്‍ജിംഗ്, അള്‍ട്രാ എച്ച്ഡി ക്യാമറകള്‍ എന്നിവ പോലുള്ള സവിശേഷതകള്‍ കൊണ്ടുവരുന്നു. ‘SE’ എന്നത് സ്പീഡ് പതിപ്പിനെ സൂചിപ്പിക്കുന്നു.
ഇത് റിയല്‍മിയുടെ ആദ്യ SE ഫോണാണ്, അതിന്റെ സവിശേഷതകള്‍ പരിശോധിച്ചാല്‍, ഇതൊരു പ്രീമിയം ഗെയിമിംഗ് ഫോണ്‍ ആണെന്നു തോന്നും. 144Hz ഡിസ്പ്ലേ, ക്വാല്‍കോം 5G പ്രോസസര്‍, അതിവേഗ ചാര്‍ജിംഗ് ബാറ്ററി എന്നിവയെല്ലാം ഗെയിമര്‍മാരെ ആകര്‍ഷിക്കും. എന്നാല്‍ ഫോണ്‍ മിഡ് റേഞ്ച് ചിപ്സെറ്റ് ഉപയോഗിക്കുന്നതിനാല്‍, ഉയര്‍ന്ന നിലവാരമുള്ള ഗ്രാഫിക്‌സ് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കരുത്.
റിയല്‍മി 9 5ജി രണ്ട് റാം വേരിയന്റുകളില്‍ വരുന്നു. 6 ജിബി റാമുള്ളതിന് 14,999 രൂപയും 8 ജിബി റാമുള്ള ഉയര്‍ന്ന പതിപ്പിന് 17,499 രൂപയുമാണ് വില. മെറ്റിയര്‍ ബ്ലാക്ക്, സ്റ്റാര്‍ഗേസ് വൈറ്റ് നിറങ്ങളിലാണ് ഇത് വരുന്നത്. റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും അടുത്തുള്ള സ്റ്റോറുകളില്‍ നിന്നും ഇത് മാര്‍ച്ച് 14 ന് വില്‍പ്പനയ്ക്കായി എത്തും.