ഐഫോൺ എസ്ഇ 2022 (Apple IPhone SE) കഴിഞ്ഞ മാർച്ച് എട്ടിനാണ് ആപ്പിൾ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ മുൻ മോഡലായ ആപ്പിൾ ഐഫോൺ എസ്ഇ 2020 വിപണിയിൽ നിന്നും ആപ്പിൾ പിൻവലിച്ചിരുന്നു. ഔദ്യോഗിക സൈറ്റുകളിൽ ഇപ്പോൾ ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple IPhone SE 2022) ലഭ്യമല്ല. അതേ സമയം പഴയ സ്റ്റോക്കുകൾ കയ്യിലുള്ള ഓഫ് ലൈൻ, ഓൺലൈൻ മാർക്കറ്റ് പ്ലെസുകളിൽ വലിയ വിലക്കുറവിൽ ഈ ഫോൺ വിൽപ്പനയ്ക്കുണ്ടെന്നാണ് വിവരം.
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 29,999 രൂപയ്ക്ക് ഈ ഫോൺ വിൽപ്പനയ്ക്ക് ഉണ്ട്. എന്നാൽ 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്ക്കൌണ്ട് നൽകുന്നുണ്ട്. ഇത് ഏതാണ്ട് 15,00 രൂപയ്ക്ക് അടുത്ത് വരും. ഇതിനൊപ്പം എക്സേഞ്ച് പ്രോഗ്രാം കൂടി ഉപയോഗപ്പെടുത്തിയാൽ നല്ല ഒരു ഡിസ്ക്കൌണ്ട് ഒപ്പിക്കാം.
13,000 രൂപവരെയാണ് ഫ്ലിപ്പ്കാർട്ട് എക്സേഞ്ച് പ്രൈസ് നൽകുന്നത്. ഇതോടെ ഐഫോൺ എസ്ഇ 2020 15,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ ദിവസം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ എസ്ഇ 2022 യുടെ പ്രീബുക്കിംഗ് അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്. അതിൻറെ വില 43,900 മുതലാണ് ആരംഭിക്കുന്നത്. അത് വിൽപ്പന തുടങ്ങിയാൽ ഐഫോൺ എസ്ഇ 2020 പൂർണ്ണമായും പിൻവലിക്കാനാണ് സാധ്യത. ഓഫ് ലൈൻ സ്റ്റോറുകളിൽ ആപ്പിൾ ഐഫോൺ എസ്ഇ 2020 മോഡലിന് ഇതിലും കൂടിയ ഓഫറുകൾ ലഭ്യമാണ് എന്നും റിപ്പോർട്ടുകളുണ്ട്.