രാജ്യത്ത് ഇന്ധനവില എന്നും കുതിച്ചുയരുന്ന സാഹചര്യമാണ്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനവിന് ഒരു താത്കാലിക ആശ്വാസം വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്ന സാഹചര്യത്തിൽ വില എപ്പോള്‍ വേണമെങ്കിലും കൂടിയേക്കാമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഇന്നലെ രാത്രി പെട്രോള്‍ പമ്പുകളില്‍ ഉണ്ടായ ഈ തിരക്ക് ഒരു ജനതയ്ക്ക് തന്റെ ഭരണാധികാരിയോട് ഉള്ള വിശ്വാസമാണ് തെളിയിക്കുന്നത്…’ എന്നുള്ള കുറിപ്പോടു കൂടിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. പെട്രോള്‍ പമ്പില്‍ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കുന്ന വാഹനങ്ങളുടെ തിരക്കാണ് കാണാനാകുന്നത്. എന്നാല്‍ ഈ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം 2012ലേതാണ്.
ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവ് ഉണ്ടാകുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. വന്‍തുക ഉയര്‍ന്നേക്കാമെന്ന സൂചനയാണ് വാര്‍ത്തകളില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പമ്പുകളില്‍ ഇങ്ങനെയൊരു തരിക്കിന് സാധ്യതുണ്ടാവില്ല. എങ്കിലും ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോൾ നിരവധി മാധ്യമങ്ങളിൽ ഈ ചിത്രം കാണാനായി. വര്‍ഷങ്ങളായി വിവധ മാധ്യമങ്ങള്‍ ഇതേ ചിത്രം ഉപയോഗിച്ച് ഇന്ധനവിലയുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളില്‍ നിന്നെല്ലാം ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തെ അല്ല 2012ലേതാണെന്ന് വ്യക്തമാണ്.