ന്യൂഡല്‍ഹി: പതിനേഴുകാരിയെ മുൻ ഐബി ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് രൂപം നൽകിയതായി പൊലീസ് പറയുന്നു.
ഡൽഹിയിലെ കരോൾ ബാഗിൽ തിങ്കളാഴ്ചയാണ് സംഭവം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പതിനേഴുകാരിയെ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പരാതി. തുടർന്ന് ഇയാള്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗം,പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.