ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ സ്വന്തം രവീന്ദ്ര ജഡേജ . ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ജഡ്ഡു മുന്നിൽ എത്തിയത്. അതേസമയം വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഓരോ സ്ഥാനങ്ങള്‍ താഴേക്കിറങ്ങി രണ്ടും മൂന്നുമായി നില്‍ക്കുന്നു. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍റെ നാലാം സ്ഥാനത്തിന് മാറ്റമില്ലാതെ തുടരുന്നു.
രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സിനാണ് ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം. മത്സരത്തില്‍ മികച്ച പ്രകടനം അശ്വിനും പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 82 പന്തില്‍ 61റൺസ് എടുത്തു. അശ്വിന്‍ രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റ് നേടി. ജഡേജയും അശ്വിനും തിളങ്ങിയ മത്സരം ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിച്ചിരുന്നു. മെഹാലിയില്‍ വേഗത്തില്‍ 96 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയതും വളരെ ശ്രദ്ധേയമാണ്.