തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ച് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെഷൻ ലഭിച്ചു. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവർക്കാണ് സസ്‌പെഷൻ ലഭിച്ചത്. സി ഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
തിരുവല്ലം ജഡ്‌ജിക്കുന്നിൽ സ്ഥലം കാണാൻ എത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരിൽ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.