വിളപ്പില്‍ശാല: പി.എസ്.സി. വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട മണ്ണാംമൂല ലൈന്‍ ഗാന്ധി സ്ട്രീറ്റ് പങ്കജവിലാസത്തില്നിന്നും പേട്ട പ്രിയശ്രീ ടി.സി. 30/10ല്‍ താമസിക്കുന്ന കെ.ശുഭ(42)യെയാണ് പോലീസ് പിടികൂടിയത്.
പി.എസ്.സി. വഴി പരീക്ഷാഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് സെന്ററില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരില്‍ നിന്നും 3,80,000-രൂപ കൈക്കലാക്കി ശേഷം മുങ്ങിയ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായ ഇവരുടെ ഭര്‍ത്താവ് സാബുവിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.