ഐഫോൺ പ്രേമികളുടെ ഏറെ കാത്തിരിപ്പിന് ശേഷം ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഇത് പുറത്തിറങ്ങിയ ഓഡര്‍ വച്ച് ടെക് ലോകം ഇതിലെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 എന്ന് വിളിക്കുമെങ്കിലും ആപ്പിള്‍ അങ്ങനെയൊരു വിശേഷണം നല്‍കുന്നില്ല. ആപ്പിള്‍ ഐഫോണ്‍ എസ്ഇ എന്ന് തന്നെയാണ് ആപ്പിള്‍ വിളിക്കുന്നത്.
ചില ആപ്പിള്‍ വാര്‍ത്ത സൈറ്റുകള്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2022 എന്ന് വിളിക്കുന്നുണ്ട്. 2020 ലാണ് അവസാനമായി ഇതിന് മുന്‍പ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങിയത്. അതില്‍ നിന്നും ബഹുദൂരം പ്രത്യേകതകളില്‍ അപ്ഡേഷന്‍ പുതിയ ഫോണിൽ ഉണ്ട്. 5ജി സംവിധാനത്തോടെയാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ എത്തുന്നത്. എസ്ഇ പക്ഷെ സ്പെഷ്യന്‍ എഡിഷന്‍ എന്നതിന്‍റെ ചുരുക്കമാണ്.
ഐഫോണ്‍ എസ്ഇ 5ജി 2020 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അടിസ്ഥാന മോഡലിന് തന്നെ വില കൂടുതലാണ് എന്ന് കാണാം. 6ജിബി അടിസ്ഥാന മോഡലിന് പ്രഖ്യാപിച്ചിരിക്കുന്ന വില 429 ഡോളറാണ് അതായത് 43,900 രൂപ. എസ്ഇ 2020 ക്ക് വില 42,500 രൂപയായിരുന്നു.
ഐഫോണ്‍ എസ്ഇ 5ജി മോഡലിന് മൂന്ന് കളറുകളാണ് ഉള്ളത്. മിഡ് നൈറ്റ്, സ്റ്റാര്‍ ലൈറ്റ്, റെഡ്. 64 ജിബി ബേസിക്ക് മോഡലിനൊപ്പം 128 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകളിലും ഈ എസ്ഇ മോഡല്‍ ലഭ്യമാകും. മാര്‍ച്ച് 11 മുതല്‍ വില്‍പ്പന ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.