റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിൽനിന്ന് നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം മൂലം സൃഷ്ടിച്ചത്.ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം 12 ലക്ഷം പേർ 13 ദിവസത്തിനിടയ്ക്ക് പോളണ്ട് അതിർത്തികടന്നു. 1.9 ലക്ഷംപേരെ ഹംഗറിയും 1.4 ലക്ഷംപേരെ സ്ലൊവാക്യയും സ്വീകരിച്ചു. റഷ്യ 99,300 പേരെയും. ഏകദേശം 82,000 പേർവീതം മൊൾഡോവ, റൊമാനിയ അതിർത്തിയും കടന്നു.
അതിർത്തിരാജ്യങ്ങളിലെത്തിയ രണ്ടുലക്ഷത്തിലേറെ യുക്രൈനികൾ ഇതിനകം മറ്റു യൂറോപ്യൻരാജ്യങ്ങളിലേക്ക് കടന്നിട്ടുമുണ്ട്. ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ മരിയൊപോളിലും സുമിയിലും കുടുങ്ങിപ്പോയ ഒട്ടേറെപ്പേരെ ബസ് മാർഗം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മിക്കവർക്കും രാജ്യംവിടാനാണ് താത്പര്യമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കൊല്ലപ്പെട്ടത് ആകെ 474 സാധാരണക്കാരെന്ന കണക്ക് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരുന്നു. 861 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, മരണ സംഖ്യ ഇനിയും ഉയരുമെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ യുഎന്‍ അറിയിച്ചു.