കൊച്ചി: ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കാനും പരിസ്ഥിതിയില്‍ നിന്നും നിന്നും മാലിന്യം അകറ്റിനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ബിന്‍ ബോയ് എന്ന പേരില്‍ പുതിയ ഒരു കാംപയിന്‍ ആരംഭിച്ചു.
‘ബിന്‍ ബോയ്’ കാംപയിന്‍ അതിന്റെ ബാലകഥാപാത്രമായ അപ്പുവിലൂടെ പൗരന്മാര്‍ക്കിടയില്‍ പെരുമാറ്റ വ്യതിയാനം വരുത്താനും വീടുകളിലും ഹൗസിങ് സൊസൈറ്റികളിലും മാലിന്യം വേര്‍തിരിക്കാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഗൗരവത്തിലേക്കും അടിയന്തര നടപടിയുടെ ആവശ്യകതയിലേക്കും കാംപയിന്‍ ശ്രദ്ധ ക്ഷണിക്കുന്നു.
ഞങ്ങളുടെ കാംപയിന്‍ മാലിന്യരഹിതവും ഹരിതവുമായ ഭാവി സൃഷ്ടിക്കാന്‍ പൗരന്മാരെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു.
നൂറു ശതമാനം പ്ലാസ്റ്റിക് മാലിന്യ ശേഖരണം കൈവരിക്കാന്‍ എച്ച് യു എല്ലിനു കഴിഞ്ഞു. സഹാസ് സീറോ വേസ്റ്റ്, ഡാല്‍മിയ പോളിപ്രോ, റീസര്‍ക്കിള്‍, റീസൈക്കല്‍, ഗ്രീന്‍ വേംസ്, രാംകി, പേപ്പര്‍മാന്‍ തുടങ്ങിയ ഞങ്ങളുടെ ശേഖരണ പങ്കാളികള്‍ വഴി വലിയ പട്ടണങ്ങള്‍, ചെറിയ നഗരങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടെ 160 ലധികം സ്ഥലങ്ങളില്‍ നിന്നായി 1.1 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു.
മാലിന്യ ശേഖരണം, വേര്‍തിരിക്കല്‍, പുനരുപയോഗം എന്നിവയുള്‍പ്പെടെയുള്ള മുംബൈയിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമുമായി എച്ച്യുഎല്‍ സഹകരിച്ചു. യുഎന്‍ഡിപിയുമായുള്ള എച്ച്യുഎല്‍ സഹകരണം മുംബൈയിലെ നാല് വാര്‍ഡുകളിലായി 85,000 ത്തിലധികം വീടുകളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.