സൂറിച്ച്: റഷ്യയിലെയും യുക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താത്കാലികമായി റദ്ദാക്കി മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു.
റഷ്യയിലെ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 30 വരെ കരാര്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുക്രൈനില്‍ നടത്തിവരുന്ന അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്‌പെന്‍ഡുചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
“വിദേശ കളിക്കാർക്കും പരിശീലകർക്കും റഷ്യയിലെ സീസൺ അവസാനം വരെ അവരുടെ തൊഴിൽ കരാറുകൾ ഏകപക്ഷീയമായി താൽക്കാലികമായി നിർത്താൻ അവകാശമുണ്ട്.”
“കളിക്കാരും പരിശീലകരും 2022 ജൂൺ 30 വരെ ‘കരാറിന് പുറത്തായി’ പരിഗണിക്കപ്പെടും, അതിനാൽ ഏതെങ്കിലും തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടാതെ മറ്റൊരു ക്ലബ്ബുമായി കരാർ ഒപ്പിടാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.”
യുദ്ധം രാജ്യത്തെ വിഴുങ്ങിയതിനാൽ ഉക്രെയ്നിന്റെ ലീഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു, കൂടാതെ ജൂൺ 30 വരെ അതിന്റെ കളിക്കാർക്ക് താൽക്കാലികമായി പോകാൻ അനുവാദമുണ്ട്, പ്രസ്താവനയില്‍ പറയുന്നു.