കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയത് എന്നുമാണ് അന്വേഷണസംഘം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി.ഇതോടെ ദിലീപ് കൂടുതൽ കുരുക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.