കോട്ടയം: കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.കടയിലുണ്ടായിരുന്നവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവനക്കാരന്റെ തല മുടിയിലേക്ക് തീപടർന്നെങ്കിലും വൻ അപകടം ഒഴിവായി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിൽ എത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കായി മൊബൈൽ ഫോൺ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു. അതിനിടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരു തൊഴിലാളി ഈ ബാറ്ററിയിൽ അമർത്തി. ഈ സമയമാണ് വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.