സുഹൃത്തിന്റെ സഹായത്തോടെ കടയില്‍ കയറി ഒളിച്ചിരുന്ന യുവാവ് കട തുറക്കാൻ എത്തിയ വിധവയായ യുവതിക്കു നേരേ പീഡനത്തിനു ശ്രമിച്ചതായി ആരോപണം. ചെറായിയിലാണ് സംഭവം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ മുനമ്പം പോലീസ് പിടികൂടി. യുവാവിന്റെ സുഹൃത്തായ ചെറായി സ്വദേശി അഭിലാഷ്(27) ആണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ യുവാവ് ഒളിവിലെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെയാണ് സംഭവം.
യുവതി നടത്തുന്ന സ്ഥാപനം സാധാരണ പത്തിനാണ് തുറക്കുന്നത്. പക്ഷെ, എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ഒന്നാം പ്രതി സുഹൃത്തിനെക്കൊണ്ടു യുവതിയെ വിളിപ്പിച്ചു സ്ഥാപനം നേരത്തെ തുറപ്പിക്കുകയായിരുന്നു. അതിനു മുമ്പായി പ്രതിയായ യുവാവ് കള്ളത്താക്കോലിട്ടു കട തുറന്ന് അകത്തു കയറി ഒളിച്ചിരിക്കുകയായിരുന്നു.