ഡൽഹി: ഇന്ത്യക്ക് ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് യഷ് ദുള്‍. ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമായിരുന്നത്. മുഹമ്മദ് കൈഫ്, വിരാട് കോഹ്ലി, ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവരാണ് ഇന്ത്യക്ക് അണ്ടര്‍ 19 കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാര്‍. ദുള്‍ ദില്ലിക്കായി ഇത്തവണ രഞ്ജി ട്രോഫിയിലും അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ താരം രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. രഞ്ജിയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതുണ്ട് താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് താരം നേടിയത്.ഇപ്പോഴിതാ വിരാട് കൊഹ്‌ലിയെ കുറിച്ചെല്ലാം ദുള്‍ സംസാരിക്കുന്നു.
ദുളിന്റെ വാക്കുകള്‍…
”വിരാട് കൊലിക്കൊപ്പം സമയം ചെലവഴിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ പ്രചോദനം അദ്ദേഹമാണ്. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കണം. ക്യാപ്റ്റനായിരുന്നപ്പോള്‍ കോലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ് ഞാന്‍ അണ്ടര്‍ 19 ലോകകപ്പിലും നയിച്ചത്.” ദുള്‍ പറയുന്നു.