ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോണിന്റെ മരണം ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. മരണ വാർത്തക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വോണിനായുള്ള ആദരാഞ്ജലികളും താരത്തിന്റെ പ്രകടങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിൽ തെറ്റായ ചില പ്രചാരണങ്ങളും പ്രചരിച്ചിരുന്നു. ‘നൂറ്റാണ്ടിന്റെ പന്ത്’ എന്നറിയപ്പെടുന്ന വോണിന്റെ വിഖ്യാതമായ ബോളിന്റെ വീഡിയോ പലരും പങ്കുവെച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയിൽ വോൺ സൃഷ്‌ടിച്ച അത്ഭുത ഡെലിവറി തിരിച്ചറിയുന്നതിൽ പലരും പരാജയപ്പട്ടു. നൂറ്റാണ്ടിന്റെ പന്തിന്റെ വീഡിയോ എന്ന നിലയിൽ ഫേസ്‌ബുക്കിൽ പലരും പങ്കുവെച്ചിരുന്നു.
എന്നാൽ ഈ വീഡിയോ 2005ലെ ആഷസ് ടൂറിൽ നിന്നുള്ളതാണ്. നൂറ്റാണ്ടിന്റെ പന്തായി അറിയപ്പെടുന്ന ബോൾ 1993ലാണ് നടന്നത്.
1993ൽ ആഷസ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിലെ ഓൾ ട്രാഫോർഡ് സ്റ്റേഡിയത്തിൽ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കിയ ഷെയിൻ വോണിൻറെ പന്ത് പിന്നീട് “നൂറ്റാണ്ടിന്റെ പന്തായി” ക്രിക്കറ്റ് ലോകം അംഗീകരിച്ചിരുന്നു. ഈ മത്സരത്തിന് മുമ്പ് കേവലം 11 ടെസ്റ്റ് മാച്ചുകൾ മാത്രം കളിച്ച യുവതാരമായിരുന്നു വോൺ. ലെഗ് സ്റ്റമ്പിനും വെളിയിലായി കുത്തിയ വോണിന്റെ പന്ത് അസാമാന്യമായ കുത്തിത്തിരിഞ്ഞ് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഈ വിക്കറ്റിന്റെ വീഡിയോ ഇൻറർനെറ്റിൽ ലഭ്യമാണ്. ഷെയിൻ വോണിൻറെ അന്താരാഷ്ട്ര കരിയറിലെ വഴിത്തിരിവായി ആണ് ഈ വിക്കറ്റിനെ ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ സ്റ്റമ്പിന് പുറകിൽ നിൽക്കുന്ന ഓസ്ട്രേലിയൻ വിക്കറ്റ്കീപ്പർ ആഡം ഗിൽക്രിസ്റ്റ് ആണെന്ന് കാണാം. ഗിൽക്രിസ്റ്റ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്നത് 1999ൽ ആണ്. അതുകൊണ്ടുതന്നെ 1993ലെ ആഷസ് ടെസ്റ്റിൽ സ്റ്റമ്പിന് പുറകിൽ നിൽക്കുന്ന ഓസ്ട്രേലിയൻ കീപ്പർ ഗിൽക്രിസ്റ്റാകാൻ തരമില്ല. ഇയാൻ ഹീലി ആയിരുന്നു അന്ന് ഓസ്ട്രേലിയക്കായി സ്റ്റാമ്പുകളുടെ പിന്നിൽ. ഇതിൽ നിന്നുതന്നെ പ്രചരിക്കുന്ന വീഡിയോ 1993ൽ നിന്നുള്ളതല്ല എന്ന് ഉറപ്പിക്കാൻ സാധിക്കും.