പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹൻ ബഗാനെ തകര്‍ത്ത് ജംഷഡ്പുർ എഫ്സി ഒന്നാം സ്ഥാനത്ത്. ലീഗ് ജേതാക്കൾക്കുള്ള ഷീൽഡും ജംഷഡ്പുർ എഫ്സി സ്വന്തമാക്കി.
റിത്വിക് ദാസാണ് ജംഷഡ്പുരിനായി വിജയഗോൾ നേടിയത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ഗോള്‍.
ജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 43 പോയിന്റുമായി ജംഷഡ്പുർ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 37 പോയിന്റുള്ള എടികെ ലീഗിൽ മൂന്നാം സ്ഥാനത്താണ്. 38 പോയിന്റുമായി ഹൈദരാബാദാണ് രണ്ടാം സ്ഥാനത്തുള്ളത്. 34 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണുള്ളത്.
ഇതോടെ പ്ലേ ഓഫിൽ ജംഷഡ്പുർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.