ഇന്ന് വൈകിട്ട് 06.50ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട പൂർണ്ണ പ്രതിവാര എക്‌സ്പ്രസ് (ട്രെയിൻ നമ്പർ.11098 എറണാകുളം ജംഗ്ഷൻ – പൂനെ ജംഗ്ഷൻ) സർവീസ് നടത്തുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച(05.03.22) പൂനെയിൽ നിന്നുള്ള എറണാകുളം പൂർണ്ണ പ്രതിവാര എക്സ്പ്രസ്സ് സെൻട്രൽ റെയിൽവേ റദ്ധാക്കിയിരുന്നു. പെയറിങ്ങ് റേക്ക് എത്താത്തതിനാലാണ് ഇന്നത്തെ പൂനെ പ്രതിവാര എക്‌സ്പ്രസ് ട്രെയിൻ റദ്ധാക്കിയത്.