തിരുവനന്തപുരം: തമ്പാനൂരിലെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന ഫോൺസംഭാഷണം പുറത്ത്. ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്നതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് പ്രവീൺ ആണ്.
ഗായത്രിക്ക് ഫോൺ കൊടുക്കില്ലെന്ന് പറയുന്ന പ്രവീൺ ഗായത്രിയെ കെട്ടിയത് താനാണെന്നും മറുപടി പറയുന്നുണ്ട്. നിരവധി പ്രാവശ്യം വിളിച്ചിട്ടും മകൾക്ക് പ്രവീൺ ഫോൺ നൽകിയില്ലെന്ന് ഗായത്രിയുടെ അമ്മ നേരെത്തെ ആരോപിച്ചിരുന്നു.