ഡുനെഡിൻ: വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ന്യൂസിലൻഡിന് ഒൻപത് വിക്കറ്റിന്റെ വൻ വിജയം. മഴ കാരണം 27 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 140 റണ്‍സ് നേടി. 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കിവീസ് ലക്ഷ്യം മറികടക്കുകയായിരുന്നു.
സൂസി ബെയിറ്റ്സ് (പുറത്താകാതെ 79), അമേലിയ കെർ (പുറത്താകാതെ 47) എന്നിവരുടെ ഇന്നിംഗ്സാണ് കിവീസ് ജയം അനായാസമായിക്കയത്. സൂസിയാണ് പ്ലെയർ ഓഫ് ദ മാച്ച്.