മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരെഞ്ഞടുത്തതായി റിപ്പോർട്ടുകൾ. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.
ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ സാദിഖലി തങ്ങള്‍, ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു.