മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ പേരാലിയാരിക്കും അറിയപ്പെടുകയെന്നതില്‍ സംശയമൊന്നുമില്ല. പുറത്താകാതെ 175 റണ്‍സ് നേടിയ താരം ഒമ്പത് വിക്കറ്റും നേടിയിരുന്നു. മാന്‍ ഓഫ് ദ മാച്ചിനും മറ്റൊരാളായിരുന്നില്ല അര്‍ഹന്‍. മൊഹാലിയില്‍ അവസാനം കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ജഡേജ തന്നെയായിരുന്നു താരം. സുപ്രധാന റെക്കോര്‍ഡുകളും ജഡേജ തന്റെ സ്വന്തം പേരിലാക്കി.
150ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് ജഡേജ. അതേസമയം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 150ല്‍ കൂടുതല്‍ റണ്‍സ് നേടുകയും ചെയ്ത മറ്റും ചില താരങ്ങളുണ്ട്. അതിലാദ്യത്തെ പേര് മുന്‍ ഇന്ത്യന്‍ താരം വിനു മങ്കാദിന്റേതാണ്. 1952ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 184 റണ്‍സ് നേടുന്നതിനോടൊപ്പം അഞ്ച് വിക്കറ്റും വീഴ്ത്തി. പിന്നീട് ഇന്ത്യയുടെ തന്നെ പോളി ഉമ്രിഗര്‍ 1962ല്‍ വിന്‍ഡീസിനെതിരെ ഈ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.