ഐ.എസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോവ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില. ബ്ലാസ്‌റ്റേഴ്‌സിന് ഒരുവേള കളിയുടെ നിയന്ത്രണം നഷ്ടമായിരുന്നങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു.
10, 25 മിനുട്ടികളിൽ പെനാൽട്ടിയടക്കം സ്‌ട്രൈക്കാർ പെരേര ഡയസിലൂടെ ആദ്യം രണ്ടുഗോളിന്റെ ലീഡ് നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. എന്നാൽ ഐറം കബ്‌റേറയുടെ ഹാട്രിക് ഗോളിലൂടെ ഗോവ എഫ്‌സി മുന്നിലെത്തി.
79ാം മിനുട്ടിൽ അൽബിനാ ഡോഹ്‌ലിങും ഗോവക്കായി ഗോളടിച്ചു. അതോടെ നാലിനെതിരെ രണ്ട് ഗോളെന്ന നിലയിലായിരുന്നു സ്‌കോർബോർഡ്. എന്നാൽ മത്സരത്തിൽ 88ാം മിനുട്ടിൽ വിൻസി ബെരേറ്റോയും 90ാം മിനുട്ടിൽ അൽവാരോ വാസ്‌ക്വിസും ഗോൾ നേടിയതോടെ കളി സമനിലയില്‍ കലാശിച്ചു.