മൊഹാലി: രവീന്ദ്ര ജഡേജയുടെ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം, വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലെയുടെ പിന്നിലെത്തുന്നു, ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ രോഹിത് ശര്‍മയുടെ അരങ്ങേറ്റം, വിരാട് കോലിയുടെ നൂറാം ടെസ്റ്റ്… എന്നിങ്ങനെ ഒരുപാട് സവിശേഷതകളാല്‍ നിറഞ്ഞ മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്.
പുറത്താവാതെ 175 റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍ : ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിൽ എത്തുകയും ചെയ്തു. അടുത്ത ടെസ്റ്റ് ഈമാസം 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.