മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ജഡേജയുടെ അഞ്ച് വിക്കറ്റിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ലങ്കയെ 174ന് പുറത്താക്കി. പിന്നാലെ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന സന്ദര്‍ശകര്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒന്നിന് 10 എന്ന നിലയിലാണ്. ലാഹിരു തിരിമാനെ (0)യാണ് മങ്ങിയത്.
ആര്‍ അശ്വിനാണ് വിക്കറ്റ്. ഇപ്പോഴും 390 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ജഡേജയ്ക്ക് പുറമെ ജസ്പ്രിത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റിഷഭ് പന്തിന്റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോഹ്ലി 8000 റണ്‍സെന്ന നാഴികക്കല്ലും മറികടന്നു.