റഷ്യ യുക്രൈൻ യുദ്ധം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘർഷം യുദ്ധഭൂമിയായത് മുതൽ പല ലോക രാഷ്ട്രങ്ങളുടെയും യൂറോപ്യൻ യൂണിയനുകൾ അടക്കമുള്ള പല സംഘടനകളുടെയും ഭാഗത്തുനിന്ന് പലതരത്തിലുള്ള ഉപരോധങ്ങളും റഷ്യക്കെതിരെ നിലവിൽ വന്നിരുന്നു. അതിൽ അധികവും വ്യാജ വാർത്തകളായിരുന്നു. സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാത്ത വിധത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്ത് വന്നുകൊണ്ടിരുന്നത്. അക്കൂട്ടത്തിൽ പ്രചരിച്ച ഒന്നായിരുന്നു സൈപ്രസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘പോൺ ഹബ്’ എന്ന അശ്ളീല വെബ്സൈറ്റ്, ഇങ്ങനെ ഒരു ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കകത്ത് നിന്നുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ നിഷേധിച്ചു, അവരെ വിലക്കി എന്നത്.
“The sanction nobody is talking about. Russian users who attempted to visit pornhub were quite literally cockblocked by a message that told them that the content has been stopped along with a Ukranian [sic] flag and message of Ukranian [sic] support.” ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു വാർത്ത ഇങ്ങനെ ആയിരുന്നു. പലർക്കും സൈറ്റ് ലിങ്ക് തുറക്കുമ്പോൾ യുക്രൈന്റെ മാപ്പാണ് കാണാനിടയായത് എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.
പോൺ ഹുബ്ബിനു വിലക്കിട്ട കൃത്യമായ ഒരു തെളിവും ഇതുവരെ കാണാനായിട്ടില്ല. നിലവിൽ പോൺ ഹബ് റഷ്യയെ വിലക്കിയിട്ടൊന്നും ഇല്ല. പക്ഷെ പോൺ ഹബ് സൈറ്റ് ഒരിക്കൽ റഷ്യ വിലക്കിയ ഒരു സാഹചര്യം ഉണ്ടായിരുന്നു. 2016 -ൽ റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ സൂപ്പർ വിഷൻ ഓഫ് കമ്യൂണിക്കേഷൻസ് പോൺഹബ്ബ് വിലക്കിക്കൊണ്ട് പറഞ്ഞത്, “ഇരുന്നു പോൺ കാണാതെ പോയി ശരിക്കുള്ള ആരെയെങ്കിലും കാണൂ, പരിചയപ്പെടൂ” എന്നൊരു മെസ്സേജ് ആയിരുന്നു. പിന്നീട് റഷ്യൻ അധികാരികളുടെ കാല് പിടിച്ച പോൺ ഹബ് ഉടമകൾ പിന്നീട് സൈറ്റിൽ രാജ്യത്തെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി വയസ്സ് തൃപ്തിപ്പെട്ടിട്ടേ അക്കൗണ്ട് കൊടുക്കൂ എന്ന് വാക്കുകൊടുത്തിട്ടാണ് വിലക്ക് നീക്കിയത്. എന്നാൽ, പോൺ ഹബ് നിലവിൽ റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ക്ലെയിം പരിശോധിച്ച സ്നോപ്സ് അടക്കമുള്ള ചില ഓൺലൈൻ അന്വേഷകർ പറഞ്ഞത്. മോസ്കോയിൽ നിന്നുള്ള ഐപി അഡ്രസ്സിൽ നിന്ന് വെബ്സൈറ്റ് തുറന്നിട്ടും യാതൊരു തടസ്സവും ഉണ്ടായില്ല എന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ഒരു പ്രചാരണം തികച്ചും തെറ്റാണ് എന്നത് വ്യക്തമാണ്.