കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തുടർചികിത്സക്കായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായി ഏറെ നാളായി ചികിൽസയിലായിരുന്നു.
തങ്ങളുടെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാവുന്ന സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല എന്ന് ചികിത്സ നടത്തുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് സഹോദരന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്‌ഥാന പ്രസിഡണ്ടാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്‌ത ഇകെ വിഭാഗത്തിന്റെ പ്രസിഡണ്ട് സ്‌ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്‌ലാമിക് അക്കാദമിയുടെ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsadikalithangal%2Fposts%2F532881511535600&show_text=true&width=500