കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഇടപ്പള്ളിയിലെ ‘ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ’വില്‍ പൊലീസ് പരിശോധന. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. ടാറ്റൂ കലാകാരൻ സുജീഷിനെതിരെ അഞ്ച് യുവതികളാണ് പരാതി നല്‍കിയത്. സുജീഷ് എവിടെയാണെന്ന് സൂചന ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി കമ്മിഷണർ അറിയിച്ചു.
സുജീഷിനെതിരെ ബലാത്സംഗത്തിന് അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്തു. ആറാമത് ഒരു കേസുകൂടി ഉടനെടുക്കും. കേസിൽ ഇടപെട്ട വനിതാ കമ്മിഷൻ, യുവതികൾക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് വ്യക്തമാക്കി.