കർണാടകയിൽ തുടങ്ങിയ ഹിജാബ് വിവാദം ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡില്‍ നിന്നും നിരവധി പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാൽ വിഷയത്തിൽ നടി സാറാ അലി ഖാന്റെ ട്വീറ്റിന്റെ ഒരു സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് “@WhoSaraAli” എന്ന ഹാൻഡിൽ പങ്കിട്ടു.
ഹിന്ദി വാചകത്തിൽ എഴുതിയ ട്വീറ്റിൽ പറയുന്നത് ഇങ്ങനെ, ‘ഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ സാധാരണയായി ബുര്‍ഖ ധരിക്കാറില്ല, കാരണം അവര്‍ക്കവിടെ സുരക്ഷിതത്വം തോന്നുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് അവര്‍ ഹിജാബ് ധരിക്കുന്നത്, കാരണം അവര്‍ അവിടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു’ എന്നാണ്.
എന്നാല്‍ സാറ അലി ഖാന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ട്വീറ്റ് ചെയ്തിട്ടില്ല. സാറയുടെ പേരില്‍ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിട്ടുള്ളത്. അതേസമയം, മംഗളൂരുവിലെ കോളേജിൽ ഒരു വിദ്യാർത്ഥി തന്റെ ഹിജാബിനെ എതിർക്കുകയും പരീക്ഷ എഴുതുന്നതിൽ നിന്ന് തന്നെ തടഞ്ഞുനിർത്തുകയും ചെയ്തതായി ഒരു ബിരുദ മുസ്ലീം വിദ്യാർത്ഥിനി വെള്ളിയാഴ്ച പോലീസിൽ പരാതി നൽകി. തനിക്ക് വേണ്ടി പ്രിൻസിപ്പൽ ഇടപെട്ടില്ലെന്നും അവർ ആരോപിച്ചു.